കൂളിയങ്കാല്‍: എം ഡി എം എ പോലുള്ള മാരക ലഹരിയെ ചെറുക്കാന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ രൂപപ്പെട്ട് വരണമെന്ന് കൂളിയങ്കാല്‍ മുസ്ലിം ജമാഅത്ത് ഖത്തീബ് അല്‍ അമീന്‍ അസ് അസ് ഹദി അഭിപ്രായപെട്ടു. കൂളിയങ്കാല്‍ നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ നിന്നും സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ കൂളിയങ്കാലില്‍ ചേര്‍ന്ന ശാഖ എസ് കെ എസ് എസ് എഫ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചു ടോപ് പ്ലസ്സും നിരവധി ഡിസ്റ്റിംഗ്ഷനും നേടി നാടിന്നു അഭിമാനമായി മാറിയ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നതെന്നും , എസ് കെ എസ് എസ് എഫ് പോലെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ നാടിനു സംഭാവന ചെയ്ത പാരമ്പര്യമാണ് ഉള്ളെതന്നും അദ്ദേഹം പറഞ്ഞു. എസ് കെ എസ് എസ് എഫ് ശാഖ പ്രസിഡന്റ് ടി ജിയാദ് അദ്യക്ഷത വഹിച്ചു. മുത്തലിബ് കൂളിയങ്കാല്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ ഷാര്‍ജ കമ്മിറ്റി ട്രഷറര്‍ സി കെ നാസര്‍, ജമാഅത്ത് ട്രഷറര്‍ ടി ഖാദര്‍ ഹാജി എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി.അബ്ദുല്‍ നാസര്‍ മൗലവി, ഷഫീര്‍ അശ്റഫി ഭാരവാഹികളായ ഉനൈസ്,അസ്ലം എന്നിവര്‍ ആശംസ പറഞ്ഞു . വിദ്യാര്‍ത്ഥികളായ മിന്‍ഹ ഫാത്തിമ, ഫാത്തിമത്ത് ഹിന, ലിഫാസ്, അയാന്‍, റിസ ഫാത്തിമ ., അയിഷത്ത് സന ,നബീല്‍, ഹാദിയ, ആയിശത്ത് ഹിബ, അസീസ്, അനസ്, ലബീബ്, ഷഹ്ബാന്‍, ഷിഫാന, ഫാത്തിമത് റിസ, ഹിമാന, ഹലീമത്ത് റിസ എനിവര്‍ ഉപഹാരങ്ങള്‍ ഏറ്റു വാങ്ങി . വിദ്യാര്‍ത്ഥികളുടെ വിജയത്തിനായി പ്രയത്‌നിച്ച അധ്യാപകരെയോഗം ആദരിച്ചു.
