കാഞ്ഞങ്ങാട് : അസുഖത്തെ തുടര്‍ന്ന് വിദഗ്ധ ചികില്‍സക്ക് നാട്ടിലെത്തിയ യുവാവ് അന്തരിച്ചു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറം സ്വദേശി മഹമൂദ് (45) ആണ് കണ്ണൂര്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. സ്‌ട്രോക്ക് വന്ന് എട്ട് മാസത്തോളമായി അബുദാബി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അസുഖം കൂടുതലായതിനാല്‍ വിദഗ്ധ ചികില്‍സക്ക് അബുദാബിയില്‍ നിന്നും ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. പിതാവ്: എം പി . കുഞ്ഞഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: റഷീദ (കല്ലൂരാവി). മക്കള്‍: നുഹൈമ ജിയാദ്, ഫാത്തിമ. സഹോദരങ്ങള്‍: ആയിഷ,കുഞ്ഞാമി, നഫീസത്ത്, റഹ്‌മത്ത്, നസീമ, റഹിയാനത്ത്, ഹാജിറമുഹമ്മദ് കുഞ്ഞി (മീനാപ്പീസ്),ഹാരിഫ്.
വിദഗ്ധ ചികിൽസക്ക് അബുദാബിയിൽ നിന്നും നാട്ടിലെത്തിയ ബല്ലാ കടപ്പുറം സ്വദേശി അന്തരിച്ചു.
