മനുഷ്യത്വത്തിന്റെ മഹനീയ മാതൃക തീര്‍ത്ത വിനോദിന് ജന്മനാടിന്റെ ആദരം

കാഞ്ഞങ്ങാട്: പുതിയകോട്ട മഹല്ല് കബര്‍സ്ഥാനില്‍ കബര്‍ കുഴിച്ച് മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയായി മാറിയ സൗത്ത് ചിത്താരിയിലെ വിനോദ് താനത്തിങ്കാലിലെ ചിത്താരി സൗഹൃദ കൂട്ടായ്മ ആദരിച്ചു. വിനോദ് താനത്തിങ്കല്‍ തന്റെ സുഹൃത്ത് സലാമിനെ വിളിക്കുന്നു പള്ളിവളപ്പില്‍ കബര്‍കുഴിച്ചു കൊണ്ടിരിക്കയായിരുന്നു, സലാം നോമ്പുകാരനായി കബര്‍ കുഴിക്കുന്നതിനുള്ള പ്രയാസം മനസ്സിലാക്കി വിനോദ് പള്ളി പറമ്പില്‍ എത്തി കബര്‍ കുഴിയില്‍ അവരോടപ്പം ഏര്‍പ്പെടുകയായിരുന്നു. സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങില്‍ ജമാഅത്ത് ഖത്തീബ് സൂപ്പി ബാഖവി വിനോദിനെ ഷാളണിയിച്ച് ഉപഹാര സമര്‍പ്പണം നടത്തി. ഹബീബ് കൂളിക്കാട് അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് ബഷീര്‍ മാട്ടുമ്മല്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, ഇഫ്താര്‍ കോഡിനേറ്റര്‍ ശരീഫ് മിന്നാ, സുബൈര്‍ ജപ്പാന്‍, അബ്ദുള്ള യൂറോ, ജമാഅത്ത് ഭാരവാഹികളായ അബ്ദുള്ള വളപ്പില്‍, സി. പി. സുബൈര്‍, സി. കെ. കരീം, വാര്‍ഡ് മെമ്പര്‍ സി. കെ. ഇര്‍ഷാദ്, ജംഷീദ് കുന്നുമ്മല്‍, ഹാറൂണ്‍ ചിത്താരി, എ. കെ. സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!