കൊടും വേനലില്‍ കുടിനീരുമായി യൂത്ത് കോണ്‍ഗ്രസ്

കാഞ്ഞങ്ങാട് : യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റ് കേന്ദ്രങ്ങളില്‍ നടത്തുന്ന കുടിവെള്ള വിതരണത്തിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വ്വഹിച്ചു.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മുഴുവന്‍ യൂണിറ്റുകളിലും കുടിവെള്ള വിതരണം ചെയ്യുന്നതിനായി യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെളിനീര്‍ കുമ്പിള്‍ എന്നപേരില്‍ പരിപാടിയുമായി മുന്നോട്ട് പോകുന്നത്.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ അദ്യക്ഷത വഹിച്ച ചടങ്ങില്‍ ബളാല്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ജെ മാത്യു, മോന്‍സി ജോയ്, ഐ എന്‍ ടി യൂ സി മണ്ഡലം പ്രസിഡന്റ് സിബിച്ചന്‍ പുളിക്കാല, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മാര്‍ട്ടിന്‍ ജോര്‍ജ്, രജിത രാജന്‍, നിയോജകമണ്ഡലം ഭാരവാഹികളായ രഞ്ജിത്ത് അരിങ്കല്ല്, ജിബിന്‍ ജെയിംസ്, അജിത്ത് പൂടങ്കല്ല്, യൂത്ത് കോണ്‍ഗ്രസ് ബളാല്‍ മണ്ഡലം പ്രസിഡന്റ് ലിബിന്‍ ആലപ്പാട്ട് തുടങ്ങിയവര്‍സംസാരിച്ചു

error: Content is protected !!