സ്‌കൂള്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ നിന്ന് തൊഴിലുറപ്പ് ജോലിക്കിടെ 12 കുപ്പി മദ്യം കണ്ടെടുത്തു

പടന്ന:സ്‌കൂള്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി 12 കുപ്പി മദ്യംകണ്ടെടുത്തു. സ്ഥലത്തെത്തിയ ച ന്തേര പോലീസിന്റെ സാ ന്നിധ്യത്തില്‍ മദ്യം കുറ്റി ക്കാട്ടില്‍ തന്നെ ഒഴുക്കി ക ളഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെ പടന്നയിലെ സ്വകാര്യ സ്‌കൂളിന് സമീപ ത്തെ കുറ്റിക്കാട് വെട്ടിതെ ളിക്കുന്നതിനിടയിലാണ് 12 കുപ്പി മദ്യം കിട്ടിയത്. തൊഴിലാളികള്‍ പ്രദേശ വാസികളെ വിവരമറിയിക്കു കയും ചന്തേര പോലീസിനെ അറിയിച്ചതിന്റെ അടി സ്ഥാനത്തില്‍ മദ്യം അവിടെ തന്നെ ഒഴുക്കികളയുകയാ യിരുന്നു. പ്രദേശത്ത് മദ്യ വിതരണം നടത്തുന്നവര്‍ കുറ്റിക്കാട്ടില്‍ സൂക്ഷിച്ചതാണ് ഇതെ ന്ന് സംശയമുണ്ട്. പ്രദേശങ്ങളിലും മദ്യ വും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും വില്‍പനയും ഉപയോ ഗവും വര്‍ധിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കൊച്ചു കുട്ടികളടക്കം പഠിക്കുന്ന സ്‌കൂളിനടുത്ത് മദ്യം സൂക്ഷിച്ചതിനെതിരെ നാട്ടുകാര്‍ അമര്‍ഷത്തിലാണ്. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

error: Content is protected !!