പെരിയ: വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനും ഭാഷാ പഠനത്തില്‍ താത്പര്യം വളര്‍ത്തിയെടുക്കുന്നതിനും കേരള കേന്ദ്ര സര്‍വകലാശാല മൊവ്വാര്‍ എയ്ഡഡ് യു.പി. സ്കൂളില്‍ സംഘടിപ്പിച്ച ഫണ്‍ വിത്ത് ഇംഗ്ലീഷ് പരിശീലന പരിപാടി സമാപിച്ചു. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ആഴ്ചത്തെ പരിശീലനമാണ് നല്‍കിയത്. കേരള കേന്ദ്ര സര്‍വകലാശാല ക്യാമ്പസില്‍ നടന്ന സമാപന പരിപാടി ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡീന്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി, വകുപ്പ് അധ്യക്ഷ ഡോ. എസ്. ആശ, കോര്‍ഡിനേറ്റര്‍ ഡോ. എം. ശാലിനി എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പരിശീലനം നല്കിയ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് സര്ട്ടിഫിക്കറ്റുകളുംവിതരണംചെയ്തു.
