കാഞ്ഞങ്ങാട് :പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്. എസ് ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റെയും എന്‍ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സൗത്ത് ഗവണ്മെന്റ് വി.എച്ച് എസ് സ്കൂളില്‍ ‘ടോക്കിംഗ് സ്റ്റെപ്പ്സ്’ തയ്യാറാക്കി.
2025 വര്‍ഷത്തെ പ്രതിനിധീകരിച്ച് വി.എച്ച്. എസ് ഇ വിഭാഗത്തിലെ താഴത്തെ നിലയില്‍ നിന്നും മുകളിലേയ്ക്ക് കയറുന്ന 25 പടികളില്‍ പോസിറ്റീവ് എനര്‍ജി നല്കുന്ന വാക്യങ്ങള്‍ പതിപ്പിച്ചു. ഓരോ ദിവസവും വിദ്യാര്‍ത്ഥികള്‍ ഈ പടികളിലൂടെ കയറുമ്പോള്‍ ഈ വാക്യങ്ങള്‍ വായിക്കുകയും ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കുകയും ചെയ്യുമെന്ന് കരിയര്‍ മാസ്റ്റര്‍ സമീര്‍ സിദ്ദീഖി പറഞ്ഞു.പി ടി എ പ്രസിഡന്റ് എന്‍ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി. എസ് അരുണ്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് എം എ അബ്ദുല്‍ ബഷീര്‍ , എല്‍ സുലേഖ, അബ്ദുല്‍ നസീര്‍ , സീനിയര്‍ അസിസ്റ്റന്റ് സി ശാരദ സി , സ്റ്റാഫ് സെക്രട്ടറി കെ പി രഞ്ജിത്ത്, ആര് മഞ്ജു, കെ പി ഷിജി, അധ്യാപകരായ എം ശരത് കുമാര്‍ , സി. എം പ്രജീഷ് , വി വി ലസിത , എസ് സനിത, എം സുനിത, സുബിത,എം സ്വാതി തുടങ്ങിയവര്‍ നേതൃത്വം നല്കി
കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ ചവിട്ടുപടികള്‍ സംസാരിക്കും
