ഉദുമ ഗ്രാമ പഞ്ചായത്ത് ക്ലബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു: മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

ഉദുമ: 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ഉദുമ ഗ്രാമ പഞ്ചായത്ത് ക്ലബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയുതു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രവര്‍ത്തകസമിതിയംഗം പളളം നാരായണന്‍, ദേശീയ കബഡിതാരവും റിട്ട.സൂബൈദാറുമായ ഗിരീഷ് മുല്ലച്ചേരി എന്നിവര്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി ആദ്യ കിറ്റുകള്‍ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മുഖ്യാത്ഥിതിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി സുധാകരന്‍, സൈനബ അബുബക്കര്‍, എം ബിവി, മറ്റു ഭരണസമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജയന്‍ പി സ്വാഗതവും വിനോദ് മേല്‍പ്പുറത്ത് നന്ദിയും പറഞ്ഞു. പഞ്ചായത്ത് പരിധിയിലെ 50ഓളം ക്ലബുകള്‍ക്കാണ് കിറ്റുകള്‍നല്‍കിയത്.

 

error: Content is protected !!