ബീക്കണ്‍ അവാര്‍ഡ് നിറവില്‍ തല തിരിഞ്ഞോര്‍ടെ കാനൂല്‍; ഡോ. അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷന്‍ കോളേജ് യൂണിയന്‍ 2023 – 24 ലാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്

കാസര്‍കോട് : യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗപരമായ മുന്നേറ്റങ്ങളെ അംഗീകരിക്കുന്നതിനുമായി കോഴിക്കോട്ടെ സാമൂഹ്യ-സാംസ്‌കാരിക ‘ സംഘടനയായ ബീക്കണ്‍ കാലിക്കറ്റ് ഏര്‍പ്പെടുത്തിയ മികച്ച കോളേജ് മാഗസിന്‍ അവാര്‍ഡ് ഡോ. അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷന്‍ കോളേജ് യൂണിയന്‍ Esperanza (2023 – 24 ) പുറത്തിറക്കിയ ‘തല തിരിഞ്ഞോര്‍ടെ കാനൂല്‍’ മികച്ച രണ്ടാമത്തെ മാഗസിനായി തിരഞ്ഞെടുത്തു. കേരളത്തിലെ വിവിധ ജില്ലകളിലെ കോളേജുകളില്‍ നിന്നായി 21 മാഗസിനുകളാണ് അവസാന പരിഗണനയ്ക്ക് വന്നത്. കവിയും അദ്ധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍. മോഹന്‍, സാംസ്‌കാരിക പ്രവര്‍ത്തകനും ബഷീര്‍ അനുസ്മരണ സമിതി സെക്രട്ടറിയുമായ കെ ജെ തോമസ് എന്നിവരാണ് അന്തിമ വിധി നിര്‍ണയം നടത്തിയത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ നിന്ന് സ്റ്റാഫ് എഡിറ്റര്‍ എന്‍. പി സുജന, യൂണിയന്‍ ചെയര്‍പേഴ്‌സന്‍ ജൂലിയറ്റ് ബിജു, എഡിറ്റര്‍ പി.വി മിഥുന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ്സ്വീകരിച്ചു.

error: Content is protected !!