നീലേശ്വരം : സിപിഎം കാസര്‍കോട് ജില്ല കമ്മിറ്റി അംഗമായിരിക്കെ മരണപ്പെട്ട കെ ബാലകൃഷ്ണന്റെ നാലാം ചരമാവാര്‍ഷികവും, നിര്‍മ്മാണ തൊഴിലാളി യൂണിയന് സി ഐ ടി യു നീലേശ്വരം ഏരിയ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പി രാഘവന് സ്മാരക ഹാള്‍ ഉദ്ഘാടനവും സിപിഐഎം കാസര്‍കോട് ജില്ല സെക്രട്ടറി എം രാജഗോപാലന്‍ നിര്‍വഹിച്ചു. സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റിയംഗം കെ സനുമോഹന്റെ അധ്യക്ഷത വഹിച്ചു. സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജന് സിപിഎം ജില്ല കമ്മിറ്റിയംഗം പി പി മുഹമ്മദ് റാഫി, ഏരിയ കമ്മിറ്റി അംഗങ്ങളായ പാറക്കോല്‍ രാജന്, ടി വി ശാന്ത, വി പ്രകാശന്, കെ പി രവീന്ദ്രന്, എം വി രതീഷ്, സി ഐ ടി യു നീലേശ്വരം ഏരിയ സെക്രട്ടറി കെ ഉണ്ണിനായര്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ വി വേണു, ടി വി ഭാസ്കരന്, കെ സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി വി സതീശന് സ്വാഗതം പറഞ്ഞു. എന്‍ പി അഷറഫ് നന്ദിരേഖപ്പെടുത്തി.
കെ ബാലകൃഷ്ണന്റെ നാലാം ചരമാവാര്‍ഷികവും, പി രാഘവന് സ്മാരക ഹാള്‍ ഉദ്ഘാടനവും നടന്നു; സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ നിര്‍വഹിച്ചു
