ഹരിതകര്‍മ്മ സേനയ്ക്ക് ബെയിലിങ്ങ് മെഷിനും വാട്ടര്‍ പ്യൂരിഫയര്‍ , ട്രോളിയും നല്‍കി

കരിന്തളം: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ മിഷന്റെ സഹകരണത്തോടെ കരിന്തളം ആര്‍ ആര്‍ എഫ് ലേക്ക് വാങ്ങിയ ബെയിലിങ്ങ് മെഷിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി നിര്‍വ്വഹിച്ചു. അജിത്ത് കുമാര്‍ കെ.വി അധ്യക്ഷനായി. കെ കൈരളി, സന്ധ്യ.വി, വിഷ്ണു പ്രസാദ്, കൃഷ്ണജ, ജലേഷ്, എ.ആര്‍ രാജു എന്നിവര്‍ സംസാരിച്ചു. അസിസന്റ് സെക്രട്ടറി ബാബു ടി.വി സ്വാഗതവും കണ്‍സോര്‍ഷ്യം സെക്രട്ടറി വിദ്യ ടി. ആര്‍ നന്ദിയും പറഞ്ഞു ഹരിത കര്‍മ്മ സേനയ്ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വാട്ടര്‍ പ്യൂരിഫയര്‍ ,ട്രോളി, ക്യാമറ സംവിധാനം എന്നിവയും പഞ്ചായത്ത് ഒരുക്കി അതിന്റെ ഉദ്ഘാടനവുംനടത്തി

error: Content is protected !!