വനിതാ ലീഗ് അജാനൂര്‍ പഞ്ചായത്ത് ഇഫ്താര്‍ സംഗമവും, മതപഠന ക്ലാസും സംഘടിപ്പിച്ചു

അജാനൂര്‍ : വനിതാ ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും മതപഠന ക്ലാസും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. മാണിക്കോത്ത് മടിയന്‍ മുബാറക്ക് കോമ്പൗണ്ടില്‍ വെച്ച് നടന്ന ചടങ്ങ് മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡണ്ട് സി. കുഞ്ഞാമിന ആദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആയിഷ ഫര്‍സാന പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ഹാജറ സലാം സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളെ കുറിച്ച് സുരൈബ സുബൈര്‍ (അകത്തളം ശുദ്ധമാക്കല്‍),അന്‍സൂറ സി.എം ചിത്താരി (ദുആയുടെ മഹത്വങ്ങള്‍ ), നഫീസത്തുല്‍ മിസ്രിയ്യ കല്ലൂരാവി (നോമ്പിന്റെ പവിത്രത ) ക്ലാസിന് നേതൃത്വം നല്‍കി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, ദേശീയ കൗണ്‍സിലര്‍ എ. ഹമീദ് ഹാജി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി,സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ആസിഫ് ബദര്‍ നഗര്‍, വാര്‍ഡ് സെക്രട്ടറി കരീം മൈത്രി, മജീദ് ലീഗ്,ഷക്കീല ബദറുദ്ധീന്‍, മെമ്പര്‍മാരായ രവീന്ദ്രന്‍, സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ മറിയകുഞ്ഞിനന്ദിയുംപറഞ്ഞു

error: Content is protected !!