ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസിലേക്ക്  പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി; ഐ എന്‍ ടി യുസി ജില്ല ട്രഷറര്‍ എം.കെ മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :ആശാ വര്‍ക്കര്‍മാരെ ജീവനക്കാരായി അംഗീകരിക്കുക, ഓണറേറിയം വര്‍ധിപ്പിച്ചു നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ഐ എന്‍ ടി യുസി ജില്ല ട്രഷറര്‍ എം.കെ മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് പിവി ചന്ദ്രശേഖരന്‍ അദ്ധ്യക്ഷം വഹിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാഞ്ഞങ്ങാട്മണ്ഡലം പ്രസിഡന്റ് കെ പി ബാലകൃഷ്ണന്‍, രാജന്‍ തെക്കേകര, നാരായണന്‍ മടിക്കൈ, ബാലകൃഷ്ണന്‍ കിഴക്കും കര,സിന്ധു ബാബു, വിമല കൃഷ്ണന്‍, ടി വി ശ്യാമള , എ കെ കോരന്‍, ഗോപാലന്‍ പള്ളംത്തട്ട, രമ വെള്ളിക്കോത്ത്, പ്രേമ പുതിയ കണ്ടം, വി.വി. രാഘവന്‍ മേനിക്കോട്ട്, ശര്‍മ്മിള കല്ലം ചിറ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ഐഎന്‍ടിയുസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍ സ്വാഗതവും കുഞ്ഞികൃഷ്ണന്‍ പുതുക്കൈനന്ദിയുംപറഞ്ഞു.

error: Content is protected !!