കാരാക്കോട് : പനങ്ങാട് സരസ്വതി എഎല്‍പി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പഠനോത്സവവും ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു അമ്പലത്തറ ജനമൈത്രി പോലീസ് ഓഫീസര്‍ ടി വി പ്രമോദ് ഉദ്ഘാടനം ചെയ്ത് ക്ലാസ് എടുത്തു. പിടിഎ പ്രസിഡന്റ് അശോകന് പെരിയ അധ്യക്ഷനായി. പഠനോത്സവത്തില്‍ പ്രൈമറി മുതല്‍ നാലാം തരം വരെയുള്ള കുട്ടികളുടെ കവിതാലാപനം ഡയറി വായന വിവിധ , വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്കിറ്റുകള്‍, പാവനാടകം മറ്റു പരിപാടികള്‍ നടന്നു. എല്‍എസ്എസ് സ്കോളര്‍ഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു . തുടര്‍ച്ചയായി എല്‍എസ്എസ് നേടിക്കൊടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കിയ പി.സൗമ്യ ടീച്ചറെ ആദരിച്ചു. സ്കൂളില്‍ പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാ നുഭവമായി പി നിഷ സംസാരിച്ചു. സ്കൂള്‍ പ്രധാന അധ്യാപിക പി.പ്രീത സ്വാഗതവും ട്രഷറര്‍ എസ് ആര് ജി കണ്‍വീനര്‍ പി ജയശ്രീ നന്ദിയും പറഞ്ഞു.
