കുറ്റിക്കോല്‍ : വരയുടെ വിസ്മയങ്ങള്‍ തീര്‍ത്ത് വനജ ടീച്ചറുടെ ചിത്രജാലകങ്ങള്‍. കുറ്റിക്കോല്‍ എ.യു.പി സ്‌കൂള്‍ സീനീയര്‍ അനിസ്റ്റന്റ് കെ..വനജ കുമാരിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമായത്. വര്‍ണ ചിത്രങ്ങളും വരകളുമായി അമ്പതിലേറെ ചിത്രങ്ങള്‍ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്നു. തന്റെ ജോലിക്ക് ശേഷം കിട്ടുന്ന സമയം വരക്കായി മാറ്റിവെക്കുകയാണ് ടീച്ചര്‍. വരച്ച ചിത്രങ്ങളെ ഫ്രെയിമിലാക്കി മനോഹര മാക്കുന്നു.
തന്റെ വരയോടൊപ്പം കുട്ടികള്‍ക്കാവശ്യമായ പ്രോത്സാഹനവും ടീച്ചര്‍ നല്‍കുന്നു. തന്റെ ശേഖരത്തിലുള്ള ചിത്രങ്ങള്‍ സുന്ദര കാഴ്ചയായി വര വര്‍ണന എന്ന പേരില്‍ കുറ്റിക്കോല്‍ എ.യു.പി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു . സ്‌കൂളില്‍ സംഘടിപ്പിച്ച കെ.ജി ഫെസ്റ്റിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഭാഗമായാണ് ചിത്ര പ്രദര്‍ശനം ഒരുക്കിയത്. ചിത്ര പ്രദര്‍ശനം റിട്ട. ചിത്രകലാധ്യാപകന്‍ കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി ഫെസ്റ്റ് കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തംഗം അശ്വതി അജിത് കുമാറും യാത്രയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ എസ്.എന്‍ സരിതയും ഉദ്ഘാടനം ചെയ്തു സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ‘കെ. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ പി. മാധവന്‍, എച്ച് ശാന്ത,മദര്‍ പി.ടി.എ പ്രസിഡണ്ട് കെ.ദിവ്യ ,എസ്.ആര്‍.ജി കണ്‍വീനര്‍ എം.ഗംഗാധരന്‍, ടി. ഹരിനാരായണന്‍സംസാരിച്ചു.
