കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി റമദാന്‍ റിലീഫും ഇഫ്താര്‍ സംഗമവും 19 ന്

കാഞ്ഞങ്ങാട്: ജീവകാരുണ്യ – സാംസ്‌കാരിക മേഖലകളില്‍ നാടിന്റെ സര്‍വ്വതലസ്പര്‍ശിയായ പ്രവര്‍ത്തനവുമായി പോയ കാല്‍നൂറ്റാണ്ടിലേ റെ കാലമായി പ്രവര്‍ത്തിച്ചുവരുന്ന കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെ യര്‍ സൊസൈറ്റിയുടെ റമദാന്‍ റിലീഫും ഇഫ്താര്‍ സംഗമവും 19ബുധനാഴ്ച വൈകിട്ട് 4.30ന് കാഞ്ഞങ്ങാട് ബിഗ്മാള്‍ ഓഡിറ്റോറിയത്തില്‍ ന ടക്കും. സംഘടനയുടെ 28-ാമത്തെ ഇഫ്താര്‍ സംഗമമാണ് 19ന് നടക്കുക. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സമാനതകളില്ലാത്ത ചരിത്രമാണ് സംഘടനയുടേത്.

നിര്‍ധനരും നിരാലംബരുമായ നൂറുക്കണക്കിന് സഹജീവികള്‍ക്ക് കാരുണ്യമെത്തിക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക മേഖലകളിലും സംഘടന കെയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. റമദാന്‍ റിലീഫിലും ഇഫ്ത്താര്‍ സംഗമത്തിലും നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത ടീച്ചര്‍, കാഞ്ഞങ്ങാട് ഡി വൈഎസ്പി ബാബു പെരിങ്ങേത്ത് ഉള്‍പ്പെടെ മറ്റു ജനസ ജനപ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാംസ്‌കാരിക നായകര്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി, മുഖ്യരക്ഷാധികാരി പാലക്കി സി കുഞ്ഞാമദ് ഹാജി, കോ-ഓര്‍ഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടി, കണ്‍വീനര്‍ ടി റംസാന്‍, ജോ. കണ്‍വീനര്‍ എം കെ ലത്തീഫ്, ഡയറക്ടര്‍മാരായ എ ഹമീദ് ഹാജി, സൗദി അബൂബക്കര്‍ ഹാജി, എം ഇബ്രാഹിം, സാലിഹ് മുട്ടുന്തല,സി അബ്ദുല്ല ഹാജി,ഏ.കെ മുഹമ്മദ്
എന്നിവര്‍സംബന്ധിച്ചു

error: Content is protected !!