കാഞ്ഞങ്ങാട് : അശരണരും , നിരാലംഭരുമായ നമുക്ക് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും ആതുര സേവന രംഗത്ത് സജീവമായി ഇടപെടാനും പ്രവര്‍ത്തകര്‍ എന്നും മുന്നിലുണ്ടാകണമെന്നും, നമ്മെ ആശ്രയിക്കുന്നവര്‍ക്ക് നാമൊരു അത്താണിയാവണമെന്നും എസ് വൈ എസ് സോണ്‍ ബദര്‍ അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടന്ന സംഗമം സോണ്‍ ദഅ് വ പ്രസിഡണ്ട് ഇബ്റാഹീം സഖാഫി കൊളവയലിന്റെ അദ്ധ്യക്ഷതയില്‍ കേരള മുസ് ലിം ജമാഅത്ത് ജില്ല സെക്രട്ടറി വി സി അബ്ദുല്ലാഹി സഅദി ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് ഇര്‍ശാദ് അല്‍ അസ്ഹരി ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തി
സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, യൂസുഫ് മദനി ചെറുവത്തൂര്‍, അബ്ദുല്‍ ഹമീദ് മൗലവി , അബ്ദുസത്താര്‍ പഴയകടപ്പുറം, ബശീര്‍ മങ്കയം , മടിക്കൈ അബ്ദുല്ല ഹാജി , അശ്റഫ് സഖാഫി തലേക്കുന്ന് , ശിഹാബ് പാണത്തൂര്‍, അബ്ദുല്ല ഹിമമി , ഉമര്‍ സഖാഫി പാണത്തൂര്‍, സുബൈര്‍ പടന്നക്കാട്, അശ്റഫ് സുഹ് രി , മശ്ഹൂദ് ഫാളിലി , നൗഷാദ് ചുള്ളിക്കര, മഹമൂദ് അംജദി പുഞ്ചാവി, മജീദ് ഞാണിക്കടവ്, റഊഫ് മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു. അബ്ദുല്ല മൗലവി ക്ലായിക്കോട് സ്വാഗതവും, നിസാം മഹമൂദി നന്ദിയും പറഞ്ഞു
