യന്ത്ര തകരാറ് : മലബാര്‍ എക്‌സ്പ്രസ് ഒന്നരമണിക്കൂര്‍ നീലേശ്വരത്ത് കുടുങ്ങി

നീലേശ്വരം :യന്ത്ര തകരാറിനെ തുടര്‍ന്ന് മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന 16 630 മലബാര്‍ എക്‌സ്പ്രസ് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുന്നു. 7.45 ന് നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെത്തേണ്ട ട്രെയിന്‍ 8 .5 നാണ് എത്തിയത്.പിന്നീട് പുറപ്പെടാനുള്ള ശ്രമത്തിനിടയില്‍ എന്‍ജിന്‍ തകരാറാവുകയായിരുന്നു. ഇതോടെ പലസ്ഥലങ്ങളിലേക്കും പോകുന്ന നൂറ് കണക്കിന് യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങി.മംഗലാപുരത്തുനിന്നും എന്‍ജിന്‍ എത്തിച്ച ശേഷം രാത്രി 9.35 ഓടെയാത്രതുടര്‍ന്നത്.

error: Content is protected !!