കാഞ്ഞങ്ങാട് :അടോട്ട് വലിയവീട് തറവാട് കളിയാട്ട മഹോത്സവം 17, 18 തീയതികളില്‍ നടക്കും. മഹോത്സവത്തോടനുബന്ധിച്ച്കുടുംബ സംഗമം സംഘടിപ്പിച്ചു. ഉത്തര മലബാര്‍ തീയ്യ സമുദായ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ചെയര്‍മാന്‍ രാജന്‍ പെരിയ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍ കാരണവര്‍, ഭാസ്‌കരന്‍ അന്തിത്തിരിയന്‍ , നാരായണന്‍ ചെര്‍ക്കപ്പാറ, കൊട്ടന്‍കുഞ്ഞി പള്ളത്തിങ്കാല്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന തറവാട്ട് അംഗങ്ങളെ ആദരിച്ചു. എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കണ്‍വീനര്‍ രവീന്ദ്രന്‍ കെ സ്വാഗതവും വൈസ് ചെയര്മാന്‍ എ വി രവി കൊടക്കാട് നന്ദിയുംപറഞ്ഞു.
അടോട്ട് വലിയവീട് തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു; ഉത്തര മലബാര്‍ തീയ്യ സമുദായ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ചെയര്‍മാന്‍ രാജന്‍ പെരിയ ഉദ്ഘാടനം ചെയ്തു
