ലോക ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു; ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട് : പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ലോക ഉപഭോകത്യ അവകാശ ദിനം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയര്‍ പെഴ്‌സണ്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു അധ്യക്ഷയായി. കൗണ്‍സിലര്‍ വന്ദന ബല്‍രാജ് , ജില്ലാ ഉപഭോക്തൃ സമിതി ചന്ദ്രന്‍ ആറങ്ങാടി, അസി. രജിസ്ട്രര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ എം. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ഉപഭോക്തൃ അവകാശങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉളവാക്കുന്നതിനായി സംഘടിപ്പിക്കുന്ന സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം എന്ന വിഷയത്തില്‍ അഡ്വ. രമാദേവി വിഷയം അവതരിപ്പിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ജി. മാധവന്‍ പോറ്റി സ്വാഗതവും, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍രാജേഷ് മക്കനായി നന്ദിയും പറഞ്ഞു. തുടര്‍ന്ന് എല്‍.പി, യു.പി. തല സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഭോക്തൃ അവകാശവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ രചന മത്സരം സംഘടിച്ചു. മത്സരത്തില്‍ ഒന്നാം സ്ഥാനം സാരംഗി സരസ്വതി (എ.സി. കെ എന്‍ എസ് ജി.യു.പി.എസ് മേലാങ്കോട്ട് ),രണ്ടാം സ്ഥാനം ദേവ സൂര്യ എ.വി (മേലാങ്കോട്ട്സ്‌ക്കൂള്‍).

error: Content is protected !!