വേലാശ്വരം ഗവ:യു.പി സ്‌കൂള്‍ പഠനോത്സവം. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി. വിഷ്ണു നമ്പൂതിരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പി. വിനോദ് അധ്യക്ഷത വഹിച്ചു. എസ്.എം സി ചെയര്‍മാന്‍ പ്രകാശന്‍.എ. ,പിടിഎ വൈസ് പ്രസിഡന്റ് കെ.വി. സുനില്‍കുമാര്‍ , മദര്‍ പി ടി എ പ്രസിഡണ്ട് കെ. ജയശ്രീ, വികസന സമിതി അംഗം ഗോവിന്ദന്‍ നമ്പൂതിരി ,സീനിയര്‍ അസിസ്റ്റന്റ് കെ. വി.ശശികുമാര്‍, കെ. വി. രാജന്‍, തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ ഉമാദേവി നന്ദി പറഞ്ഞു. കുട്ടികളുടെ ഈ വര്‍ഷത്തെ പഠന മികവുകളുടെ പ്രദര്‍ശനവും നടന്നു. ഭാഷ കോര്‍ണര്‍, ശാസ്ത്ര കോര്‍ണര്‍, ഗണിത കോര്‍ണര്‍, അവതരണ കോര്‍ണര്‍ എന്നിവ ഒരുക്കി മേഖല തിരിച്ചായിരുന്നുഅവതരണം.
