യുഎഇ പ്രവാസി കൂട്ടായ്മ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം

പള്ളിക്കര :യു.എ.ഇ. പ്രവാസി കൂട്ടായ്മ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം പള്ളിക്കര റെഡ് മൂണ്‍ ബീച്ച് ഹാളില്‍ സംഘടിപ്പിച്ചു.
ഓഫീസ് കമ്മിറ്റി കണ്‍വീനര്‍ വി. കുമാരന്‍ മാണിമൂല അധ്യക്ഷനായി.മുന്‍ ഭാരവാഹികളായ എസ്.കെ.ഗംഗാധരന്‍, പി.അച്ചുതന്‍ പള്ളം, കെ.വി.ദാമോദരന്‍ പുല്ലൂര്‍, ഗോപിമേലത്ത് അരമങ്ങാനം, കെ.നാരായണന്‍ പാടിയില്‍, കെ.വി.രാഘവന്‍ കുട്ടപ്പന,എച്ച്. വിശ്വംഭരന്‍, എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ കെ. ഭാസ്‌ക്കരന്‍ പുല്ലൂര്‍ സ്വാഗതവും, ജോയന്റ് കണ്‍വീനര്‍ കെ. ഭാസ്‌ക്കരന്‍ പറമ്പ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുടുംബാംഗങ്ങള്‍ വിവിധ കലാപരികള്‍ അവതരിപ്പിച്ചു, മജിഷന്‍ ആര്‍.കെ. കൗവ്വായി മാജിക്ക്അവതരിപ്പിച്ചു.

error: Content is protected !!