തിരുവനന്തപുരത്ത് യുവ വനിതാ ഡോക്ടര്‍ കഴുത്തറുത്ത് മരിച്ചനിലയില്‍

തിരുവനന്തപുരം : കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഡോ.സൗമ്യ (31) ആണു മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിനു മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവാണ് സൗമ്യയെ ആശുപത്രിയില്‍ എത്തിച്ചത്. വിവാഹിതരായിട്ട് 5 വര്‍ഷമായിട്ടും മക്കളില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ദമ്പതികളെന്നു നാട്ടുകാര്‍ പറഞ്ഞു.

error: Content is protected !!