നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബ് 37ാം വാര്‍ഷികം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: മൂന്നര പതിറ്റാണ്ടിലധികമായി കാഞ്ഞങ്ങാടിന്റെ സാമൂഹിക സാംസ്‌കാരിക ആരോഗ്യ വിദ്യാഭ്യാസ കലാകായിക മേഖലയില്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയില്‍ നെല്ലിക്കാട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ മാര്‍ച്ച് മാസം മുതല്‍മെയ് മാസം നടക്കുന്ന 37ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായുള്ള സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടന്നു.നെല്ലിക്കാട്ട് അയ്യപ്പ മഠത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡണ്ട് എന്‍ സുധീഷ് അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ ടി വി സുജിത്ത് കുമാര്‍,സിപിഐഎം നെല്ലിക്കാട്ട് ബ്രാഞ്ച് സെക്രട്ടറിപപ്പന്‍ കുട്ടമത്ത്,സംഘാടകസമിതി ചെയര്‍മാന്‍ രതീഷ് നെല്ലിക്കാട്ട്,കണ്‍വീനര്‍ എം മുരളീധരന്‍എന്നിവര്‍ സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറി രാജേഷ് നെല്ലിക്കാട് സ്വാഗതവും കെ അര്‍ജുന്‍നന്ദിയും പറഞ്ഞു.മെയ് 10 ,11 തീയതികളിലായി വാര്‍ഷികാഘോഷം,പൊതു പരിപാടി ക്ലബ് പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന തെരുവ് നാടകം,കലാസാംസ്‌കാരിക പരിപാടികള്‍എന്നിവയും ഇതിനു മുന്നോടിയായി ലഹരിക്കെതിരെ ബോധവല്‍ക്കരണം,വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അനുമോദന ചടങ്ങ്,കലാകായിക മത്സരങ്ങള്‍  എന്നിവയോട് കൂടിയാണ് വാര്‍ഷികാഘോഷം നടക്കുന്നത്.

error: Content is protected !!