ബേക്കല്‍ : പൊതുവിദ്യാലയങ്ങളിലെ വിഭിന്നശേഷി കുട്ടികളെ കണ്ടെത്തി സവിശേഷ പിന്തുണ നല്‍കുവാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായുള്ള ദ്വിദിന പരിശീലനത്തിന് ബേക്കല്‍ ബി ആര്‍ സി യില്‍ തുടക്കമായി. 53 വിദ്യാലയങ്ങളിലെ തെരെഞ്ഞെടുത്ത നോഡല്‍ ടീര്‍ച്ചേഴ്‌സിനാണ് ദ്വിദിന പരിശീലനം നല്‍കി വരുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. അരവിന്ദ പരിശീലനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. എം .ദിലീപ് കുമാര്‍ അധ്യക്ഷനായി. പരിശീലകന്‍ അബ്ദുല്‍ സലാം എം എച്ച്,സീമ പി, ശ്രീകല ബി, ഗീതു പി, രജനി എ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനം നാളെ വൈകിട്ട്സമാപിക്കും.
ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍ നോഡല്‍ ടീച്ചേഴ്‌സിനുള്ള ദ്വിദിന അദ്ധ്യാപക ശാക്തീകരണ പരിപാടിക്ക് ബേക്കല്‍ ബി ആര്‍ സി യില്‍ തുടക്കമായി
