അമ്പലത്തറ : ലഹരി വിപത്ത് യുവാക്കളെയും കുട്ടികളെയും പിടിമുറുക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ പ്രായോഗിക പരിപാടികളുമായി അമ്പലത്തറ ജനമൈത്രി പോലീസും, പുല്ലൂര്‍ -പെരിയ 8 ആം വാര്‍ഡും. അമ്പലത്തറയുടെ സാംസ്‌കാരികതയുടെ ഇടമായി വിശേഷിപ്പിക്കപ്പെടുന്ന ഇലഞ്ഞിത്തറയില്‍ ചേര്‍ന്ന വാര്‍ഡ് തല ജാഗ്രത സമിതി യോഗത്തില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളെയും ലഹരിക്ക് എതിരായുള്ള പോരാട്ടത്തില്‍ ഭാഗവാക്ക് ആക്കാന്‍ തീരുമാനിച്ചു. 50 വീടുകള്‍ ഉള്‍കൊള്ളുന്ന പത്തു മേഖലകളാക്കി വാര്‍ഡിനെ തരം തിരിച്ചു ഓരോ മേഖലയും പ്രത്യേകം ഉപസമിതി രൂപീകരിക്കാനും, ആ മേഖലയില്‍ എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം പ്രസ്തുത കമ്മിറ്റി വഹിക്കും. ആ പ്രദേശത്ത് അസമയത്തു എത്തുന്നവരെ നിരീക്ഷിക്കുക, സ്‌കൂള്‍ കുട്ടികള്‍ രാത്രി കാലങ്ങളില്‍ പുറത്ത് കറങ്ങി നടക്കുന്നത് തടയുക, ലഹരിക്ക് അടിമപ്പെട്ട ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ ഡി -അഡിക്ഷന്ന് കൊണ്ടുപോവുക, ലഹരി വിരുദ്ധ സന്ദേശം ഉള്‍കൊള്ളുന്ന ലഖുലേഖ വിതരണം ചെയ്യുക, ബോധവല്‍ക്കരണ ക്ലാസ് തുടങ്ങിയവ മേല്‍കമ്മിറ്റിയുടെ ചുമതലയില്‍ ഉണ്ടാവും. ജനമൈത്രി പോലീസും വാര്‍ഡ് മെമ്പറും ഉള്‍കൊള്ളുന്ന ജാഗ്രത സമിതി മേഖല കമ്മിറ്റികളുടെ യോഗം വിളിച്ച് അവലോകന യോഗം ചേരും. ജാഗ്രത സമിതി യോഗം വാര്‍ഡ് മെമ്പര്‍ ഡോ. സബിത ചൂരിക്കാട് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ ജനമൈത്രി പോലീസ് ഓഫിസര്‍ പ്രമോദ് ടി വി പ്രോഗ്രാം വിശദീകരണം നടത്തി. രാജേന്ദ്രന്‍ അമ്പലത്തറഅധ്യക്ഷനായി.
ലഹരിക്കെതിരെ ഇലഞ്ഞിത്തറ വിപ്ലവത്തിനായി അമ്പലത്തറ ഒരുങ്ങുന്നു
