ജില്ലയെ തണുപ്പിച്ച് വേനല്‍ മഴ

കാഞ്ഞങ്ങാട്: വെന്തുരുകുന്ന ഭൂമിക്കും മനുഷ്യരെയും തണുപ്പിക്കാന്‍ വേനല്‍ മഴയെത്തി. മലയോരത്ത് ഇടിയോട് കൂടിയ കനത്ത മഴ. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ തുടങ്ങിയ മഴ ഒരു മണിക്കൂറിലേറെ സമയം പലയിടത്തും പെയ്തിറങ്ങി. റോഡില്‍ മഴവെള്ളം കുത്തിയൊലിച്ചു. ഒടയംചാല്‍, കൊട്ടോടി, ഭീമനടി, ചിറ്റാരിക്കാല്‍, കുന്നുംകൈ, അമ്പലത്തറ, രാജപുരം, ഭാഗങ്ങളില്‍ മഴ ലഭിച്ചു. പലേടത്തും ഇടിയോട് കൂടിയ മഴയായിരുന്നു. .
വൈകിട്ടോടു കൂടി മഴ കാഞ്ഞങ്ങാട്, കാസര്‍കോട് ‘ ചെറുവത്തൂര്‍ ഉള്‍പ്പെടെ ജില്ലയിലെ പല മേഖലയിലും മഴ ലഭിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വൈദ്യുതിബന്ധം താറുമാറായി. ഇരിയയില്‍ രാത്രിയില്‍ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിരക്ഷാസേനയെത്തി മരംമുറിച്ചു മാറ്റി.

error: Content is protected !!