വയനാട്: കണ്ണൂരില്‍ നിന്നും പ്രതിയുമായി ബത്തേരിയിലേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പിടിച്ച് വഴിയോര കച്ചവടക്കാരന്‍ മരിച്ചു, അപകടത്തില്‍ പ്രതിക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് വഴിയോര കച്ചവടക്കാരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞത്. വള്ളിയൂര്‍ക്കാവ് തോട്ടുങ്കല്‍ ശ്രീധരനാണ് മരിച്ചത്. പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ്, സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവല്‍,വി.കൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് 3 മണിയോടെ വള്ളിയൂര്‍ക്കാവ് ഓട്ടോസ്റ്റാന്‍ഡിന് സമീപമായിരുന്നുഅപകടം.
