കേളോത്ത് എക്കാല്‍ തറവാട് തെയ്യം കെട്ട് മഹോത്സവം: ഗതാഗത നിയന്ത്രണം അറിയിപ്പ്

പുല്ലൂര്‍ : കേളോത്ത് എക്കാല്‍ തറവാട് ദേവസ്ഥാനത്തേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന ഭക്തരുടെ വാഹനങ്ങള്‍ പ്രത്യേകം ഒരുക്കിയ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട ശേഷം സമീപത്ത് തന്നെയുള്ള ദേവസ്ഥാനത്തേക്കും മറക്കളത്തിലേക്കും എത്തിച്ചേരണമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു . രാവണേശ്വരം വേലാശ്വരം, തണ്ണോട്ട്, ചാമുണ്ഡികുന്ന്, എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നമ്പ്യാറടുക്കം ഒരുക്കിയ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ?പെരിയ ഭാഗത്ത് നിന്ന് (NH) വരുന്ന വാഹനങ്ങള്‍ കേളോത്ത് ക്ലബ് മുതല്‍ ചാലിങ്കാല്‍ ഭാഗത്തേക്ക് NH 66ന്റെ വലത് ഭാഗത്ത് ഗതാഗതത്തിന് തുറന്ന് കൊടുക്കാത്ത റോഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

?മാവുങ്കാല്‍ ഭാഗത്ത് നിന്ന് (NH) വരുന്ന വാഹനങ്ങള്‍ ചീറുംങ്കോട് മുതല്‍ പൊള്ളക്കട ഭാഗത്തേക്ക് NH 66ന്റെ ഇടത് വശത്ത് വാഹനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്ത റോഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്

സ്ഥാനികര്‍, കഴകം, മറ്റ് ദേവസ്ഥാനങ്ങള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ വാഹനങ്ങള്‍ക്ക് ദേവസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് രണ്ട് പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേകം സൗകര്യമൊരുക്കിയിട്ടുള്ളതാണ്

കാഴ്ച്ച കമ്മിറ്റി അംഗങ്ങളുടെ വാഹനങ്ങള്‍ ദേവസ്ഥാനത്തിന്റെ പടിഞ്ഞാറ് വശത്തായി ഒരുക്കിയ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം

വാഹനങ്ങള്‍ പ്രധാന കവാടങ്ങള്‍ക്ക് സമീപം നിര്‍ത്തിയിട്ട് ആളുകളെ ഇറക്കുമ്പോഴും കയറ്റുമ്പോഴും അതുവഴിയുള്ള മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസം ഇല്ലാത്ത രീതിയില്‍ വാഹനങ്ങള്‍ മാറ്റിയിടാന്‍ ശ്രദ്ധിക്കേണ്ടതാണ്

ദേവസ്ഥാന സന്നിധിയിലേക്ക് ഗതാഗത കമ്മറ്റിയുടെ അനുവാദമില്ലാതെ മറ്റു സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല എന്ന് പ്രത്യേകം അറിയിക്കുന്നു

?? : പാര്‍ക്കിംഗ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന്
താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്??

+919847519551
+919946126711
+919048229580
+919846190087
+919744961360
+919562128968
+917034197166
+9199477 74596
+9199611 64293
+917736056437.

 

error: Content is protected !!