കാസര്‍കോട് : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ മുന്നാട് പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ .കോ-ഓപ്പറേഷന് (ജെഡിസി ) കോഴ്സിന് 2025-26 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 (മാര്‍ച്ച്) വരെ അപേക്ഷിക്കാം.
സഹകരണ ഡിപ്പാര്‍ട്ട്മന്റ്, കേരള ബാങ്ക്, അപ്പക്സ് സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ ,മറ്റു സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കാനുള്ള അടിസ്ഥാന യോഗ്യത കോഴ്സാണ് ജെ.ഡി.സി. പ്രായപരിധി 16-40 വയസ്. SC/ST വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും,OBC വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും പ്രായപരിധി ഇളവുണ്ട്. അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത SSLC. കൂടാതെ SC,ST,OEC, OBC(H) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനും,മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക. https://scu.kerala.gov.in/
ഫോണ്‍:04994 207350,9809694148
സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ മുന്നാട് പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി. സി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു
