വിവിധയിടങ്ങളില്‍ 100 ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ച് കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട് :മാലിന്യമുക്ത നവ കേരളം നാലാം ഘട്ടത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ നഗരത്തിലെ വിവിധ ഇടങ്ങളിലായി 100ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു 43 വാര്‍ഡുകളിലും ബോട്ടില്‍ സ്ഥാപിക്കുന്നതിന് പുറമേയാണ് കാഞ്ഞങ്ങാട്ടെ പ്രധാന കേന്ദ്രങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നത് പരിസര ശുചിത്വത്തിനും വലിച്ചെറിയല്‍ ശീലം പൊതുജനങ്ങളില്‍ നിന്നും മാറ്റിയെടുക്കുന്നതിനാണ് ഈ ഒരു പ്രവര്‍ത്തനം നടത്തുന്നത് അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചും പരിസരത്തെ വലിച്ചെറിഞ്ഞ ബോട്ടുകളിലുകള്‍ ശേഖരിച്ച് ബോക്‌സില്‍ നിക്ഷേപിച്ചും ബോധവല്‍ക്കരണം നടത്തിയും നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ചടങ്ങ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരം സമിതിക്ഷഅധ്യക്ഷ കെ വി സരസ്വതി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ ഡക്ക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ കെ ലത, കെ പ്രഭാവതി ,കെ അനീശന്‍ പി അഹമ്മദലി, കൗണ്‍സിലര്‍മാരായ പള്ളിക്കെ രാധാകൃഷ്ണന്‍, ടി ബാലകൃഷ്ണന്‍ , രവീന്ദ്രന്‍ പുതുക്കൈ, സി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ക്ലീന്‍ കേരള സിറ്റി മാനേജര്‍ ഷൈന്‍ പി ജോസ് സ്വാഗതവും കെ ശ്രീലക്ഷ്മി നന്ദിയുംപറഞ്ഞു.

error: Content is protected !!