പെരിയ :ആയമ്പാറ ശ്രീ വിഷ്ണു കലാകായിക വേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. പ്രസിഡന്റ് എം.മോഹനന് കുണ്ടുര്‍ അധ്യക്ഷനായി.
കലാവേദി യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് കെ.സതീശന് പൊള്ളക്കട ഗ്രാമപ്രദേശങ്ങളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. കലാവേദി പ്രവര്‍ത്തര്‍ നാട്ടിലെ ഓരോ വീടുകളും സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്താന്‍ തിരുമാനിയുണ്ടായി. കെ.ദാമോദരന്‍ സ്വാഗതവും. കെ.ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
2025-26 വര്‍ഷത്തെ ഭാരവാഹികളായി. എം . വേലായുധന് തോക്കാനം വീട്. (പ്രസിഡണ്ട്),കെ.ബാലകൃഷ്ണന് പൊള്ളക്കട (വൈസ് പ്രസിഡണ്ട്),
കെ.ദാമോദരന്‍ മോലോത്തിങ്കാല്‍. (സെക്രട്ടറി),സജിത്ത് തോക്കാനംവീട്. (ജേയിന്റ് സെക്രട്ടറി), കെ.രാഘവന് ഉരുളം കോടി (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി പി.നാരായണന് കണ്ണാലയം, എം.മോഹനന് കുണ്ടൂര്‍,വി.രാജന് പള്ളമ്മല്, കുഞ്ഞിരാമന് കുണ്ടൂര്‍,സുകു പള്ളമ്മല്, രഞ്ജിത്ത് കളത്തിങ്കാല്‍,മണി കുത്രക്കാല്, സുജിത്ത് കളത്തിങ്കാല്‍.എന്നിവരെ ജനറല്‍ബോഡി യോഗം തെരഞ്ഞെടുത്തു.
