ഉദുമ: യൂത്ത് കോണ്‍ഗ്രസിന്റെയും മുന്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മേല്‍ബാര കിഴക്കേക്കരയിലെ സി.അരവിന്ദാക്ഷന്‍ (44) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചൊവ്വാഴ്ച്ച രാത്രി രോഗം ബാധിച്ച് ആദ്യം ഉദുമയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് നില ഗുരുതരമായതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അന്ത്യം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളും മന്ത്രിമാരും കാസര്‍കോട്ടെത്തിയാല്‍ വിവിധ പരിപാടികളിലേക്ക് വാഹനങ്ങളിലെ സാരഥിയായിരുന്നു സി.അരവിന്ദാക്ഷന്‍. പിതാവ്: പരേതനായ കറുവന്‍. മാതാവ്: പരേതയായ മാണിക്കം. ഭാര്യ: സുനിത. മക്കള്‍: ഷാന്‍വി, ആമി. സഹോദരങ്ങള്‍: വിനോദന്‍, സുലോചന, സുഗന്ധി, സുനിത.
സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മേല്‍ബാര കിഴക്കേക്കരയിലെ സി.അരവിന്ദാക്ഷന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
