ഏറ്റവും വലിയ ഔട്ട് ഡോര്‍ വെളിച്ചം തയ്യാറാക്കി ഗിന്നസില്‍ കയറി കാഞ്ഞങ്ങാട്ടെ സഹോദരന്മാരുടെ കമ്പനി

കാഞ്ഞങ്ങാട്: ലോകത്തിലെ ഏറ്റവും വലിയ ഔട്ട് ഡോര്‍ വെളിച്ചം തയ്യാറാക്കി ഗിന്നസ് ബുക്ക് ഓഫ് റെക്കാര്‍ഡില്‍ ഇടം പിടിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ സ ഹോദരന്മാരുടെ കമ്പനി. ഖത്തറിലുള്ള കാഞ്ഞങ്ങാട് സ്വ ദേശികളായ സമദ് കുറ്റി ക്കോല്‍ മാനേജിംഗ് ഡയരക്ടറും അഹമ്മദ് ഷെരീഫ് കുറ്റിക്കോല്‍ ജനറല്‍ മാനേജറുമായ കമ്പനിയായ ലീമാക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് ലോകത്തിലെ ഏറ്റവും വലിയ ഔട്ട് ഡോര്‍ വെളിച്ചം തയ്യാറാക്കിയിരിക്കുന്നത്. ഖത്തറിലെ ദോഹയില്‍ ഗിന്നസില്‍ കയറിയ 3,689.55 സ്‌ക്വയര്‍ മീറ്ററില്‍ യു ണൈറ്റഡ് ഡെവലപ് മെന്റ് കമ്പനി ഡവലപ്പറായിട്ടുള്ള ജീവാന്‍ ഐലന്റ് ക്രിസ്റ്റല്‍ വാക് വെ ലൈറ്റിംഗ് വിസ്മയത്തി ന്റെ ഇലക്ട്രിക്കല്‍ ആന്റ് ലൈറ്റിംഗ് കോണ്‍ട്രാക്ടറാണ് ലീമാക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഇരുവരും ഖത്തറില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് ബുക്ക് റെക്കാര്‍ഡ്ഏറ്റുവാങ്ങി

 

error: Content is protected !!