ബല്ല റൈസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; ബല്ല കൃഷിക്കൂട്ടത്തിന്റെ കൊയ്ത്തുത്സവം നടന്നു

കാഞ്ഞങ്ങാട് :ഇത്തവണയും വിഷുവിന് ബല്ലറൈസ് വിപണിയില്‍ എത്തിക്കാന്‍ കെഎസ്ടിയു ബല്ല വില്ലേജ് കമ്മിറ്റിയുടെ കീഴിലെ ബല്ല കൃഷികൂട്ടം കുറ്റിക്കാലിലെ ബല്ലാ വയലിലെ പത്തേക്കര്‍ സ്ഥലത്ത് നടത്തിയ രണ്ടാംവിള നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു .2024 നവംബര്‍ മാസത്തില്‍ തുടങ്ങിയ കൃഷിപ്പണിയില്‍ കര്‍ഷക തൊഴിലാളികള്‍ മുന്‍ ജവാന്മാര്‍,പോലീസ് ഉദ്യോഗസ്ഥര്‍,സര്‍ക്കാര്‍ ജീവനക്കാര്‍ ,ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ,ഡ്രൈവര്‍മാര്‍ എന്നിങ്ങനെപല മേഖലകളില്‍ ജോലിചെയ്യുന്ന 23 പേരടങ്ങുന്ന കൂട്ടായ്മയാണ് ബല്ലകൃഷിക്കൂട്ടത്തിലെ അംഗങ്ങള്‍ ,മേലാങ്കോട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബല്ല ഈസ്റ്റ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ അകമഴിഞ്ഞ പിന്തുണയോടെയും കേരളസംസ്ഥാന കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയുടെയും കൃഷിഭവന്റെയും സഹായത്തോടെ ജനകീയ പങ്കാളിത്തത്തോടെ യാണ് കൃഷി ഇറക്കിയത് .ആതിരത്തില്‍പ്പെട്ട വിത്താണ് കൃഷിക്ക് തിരഞ്ഞെടുത്തത് ബല്ലവയലിലെ തരിശായി കിടക്കുന്ന മുഴുവന്‍ പാടങ്ങളിലും കൃഷി യോഗ്യമാക്കണം എന്ന് ഉദ്ദേശത്തോടുകൂടിയാണ് കൂട്ടായ്മ രൂപീകരിച്ചത്
കൂട്ടായ്മകളെ കൃഷിയിലേക്ക് വരാന്‍ പ്രോത്സാഹിപ്പിക്കുകയുകൃഷി ചെയ്യുന്നതിലൂടെ മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങി നമുക്ക് കുടിവെള്ളത്തിന്റെ ലഭ്യത കൂട്ടും എന്നീ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം എന്ന ഉദ്ദേശം കൂടി ലക്ഷ്യം വെച്ചുകൊണ്ടാണ് കഴിഞ്ഞ 25 ഓളം വര്‍ഷക്കാലമായി തരിശായി കിടക്കുന്ന കുറ്റിക്കാലിലെ ബല്ല വയലില്‍ കൃഷി നടത്തിയത്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ബല്ലാ റൈസ് എന്ന പേരില്‍ അരി വിപണിയിലെത്തിക്കും .കാഞ്ഞങ്ങാട് സബ് കലക്ടര്‍ പ്രതീക്ക്‌ജെയിന്‍ ഐ എ എസ് ഉദ്ഘാടനം ചെയ്തു വാര്‍ഡ് കൗണ്‍സിലര്‍ കെ വി സുശീല അധ്യക്ഷത വഹിച്ചു ജില്ലപ്രിന്‍സിപ്പല്‍ ഓഫീസര്‍ പി രാഖവേന്ദ്ര മുഖ്യാതിഥിയായി ഡെപ്യൂട്ടി ഡയറക്ടര്‍ സ്മിത നന്ദിനി നഗരസഭ കൗണ്‍സില്‍മാരായ കെ ലത എന്‍ ബാലകൃഷ്ണന്‍ പി , കെ ഇന്ദിര കൃഷി ഓഫീസര്‍ കെ മുരളീധരന്‍ ,ഹരിത കേരള മിഷന്‍ കോഡിനേറ്റര്‍ ഇ. ബാലചന്ദ്രന്‍ , സേതു കുന്നുമ്മല്‍,എന്‍ ഗോപി ,എന്‍ മുരളി എന്നിവര്‍ സംസാരിച്ചു കൃഷിക്കൂട്ടം സെക്രട്ടറി എം മനോജ് കുമാര്‍ സ്വാഗതവും പ്രസിഡണ്ട് പി തമ്പാന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!