ലഹരിയുടെ അതി പ്രസരം വനിതകള്‍ ജാഗരൂകരായിരിക്കണം

കാഞ്ഞങ്ങാട് : ലഹരിയുടെ അതി പ്രസരം മൂലം കുടുംബ ബന്ധം പോലും നശിച്ചു പോകുകയും,സ്വന്തക്കാരെയും,ബന്ധുക്കളെയും തിരിച്ചറിയാന്‍ പറ്റാത്ത വിധം ക്രൂരമായി കൊന്നൊടുക്കുന്ന സമകാലീന കാലഘട്ടത്തില്‍ വനിതകള്‍ ജാഗരൂകരായിരിക്കണമെന്ന് റൈസ് ആന്റ്
ത്രൈവ് ക്യാമ്പയിന്‍ അഭിപ്രായപ്പെട്ടു.കാഞ്ഞങ്ങാട് മുനിസിപ്പല്‍ 16-ാം വാര്‍ഡ് വനിതാലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റൈസ് ആന്റ്‌ത്രൈവ് ക്യാമ്പയിനും ,വാര്‍ഡിലെ അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.വനിതാ ലീഗ് വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് ഖൈറുന്നീസ അബ്ദുള്ളയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ വനിതാലീഗ് വൈസ് പ്രസിഡണ്ട് ടീ.കെ സുമയ്യ ഉല്‍ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഖദീജ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.റമളാന്‍ റിലീഫ് ഭക്ഷ്യക്കിറ്റ് വിതരണോല്‍ഘാടനം വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡണ്ട് കെ.പി ഇബ്രാഹിം നിര്‍വഹിച്ചു.ജനറല്‍ സെക്രട്ടറി അബ്ദുള്‍ കലാം,മണ്ഡലം വൈസ് പ്രസിഡണ്ട് ടി അന്തുമാന്‍,മുനിസിപ്പല്‍ വനിതാലീഗ് പ്രസിഡണ്ട് സി.എച്ച് സുബൈദ,ജനറല്‍ സെക്രട്ടറി ആയിഷ അഷ്‌റഫ്,സെക്രട്ടറി റസിയ ഗഫൂര്‍,ട്രഷറര്‍ റഹ്‌മത്ത് മജീദ് ,കുഞ്ഞി മൊയ്തു ടി.കെ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ റസാക്ക് മൗലവി പ്രാര്‍ത്ഥന നടത്തി . വാര്‍ഡ് വനിതാ ലീഗ് സെക്രട്ടറി റജീന ഇ.കെ സ്വാഗതവും,സുഹറ നന്ദിയുംപറഞ്ഞു.

error: Content is protected !!