വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഐ എന്‍ ടി യു സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി; ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി വി സുരേഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ആശ വര്‍ക്കര്‍മാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗികരിക്കുക, പിരിഞ്ഞ് പോകുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് 5 ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു മാസമായി നടക്കുന രാപകല്‍ സമരതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഐ എന്‍ ടിയു സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. ആശാ വര്‍കര്‍ മാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗികരിച്ചു കൊണ്ട് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ധര്‍ണാ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡി സി സി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെ പി ബാലകൃഷ്ണന്‍ ,കെ കെ ബാബു, വി വി ശോഭ , പി.വി.ചന്ദ്രശേഖരന്‍ , വി.വി.സുധാകരന്‍, രാജന്‍ തേക്കെക്കര, ടി.വി.ശ്യാമള, എ.കെ. കോരന്‍ , നാരായണന്‍ മടിക്കൈ, ഭാസ്‌കരന്‍ കല്ലംചിറ , തങ്കമണി കല്ലം ചിറ , കെ.പി.കൃഷ്ണന്‍ , ഗോപാലകൃഷ്ണന്‍ ,ബാലന്‍ മോ നാച്ച, എന്നിവര്‍ പ്രസംഗിച്ചു. ചന്ദ്രന്‍ ഞാണിക്കടവ് സ്വാഗതവും, കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!