യങ് വിങ്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പുതിയകണ്ടം വനിതാവേദി അന്താരാഷ്ട്ര വനിതാദിനം സംഘടിപ്പിച്ചു

മാവുങ്കാല്‍ : യങ് വിങ്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പുതിയകണ്ടം വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ എം വി മധു ഉദ്ഘാടനം ചെയ്തു. തൈക്ക്വോണ്ടോ നാഷണല്‍ റെഫെറിയും കേരള ടീം കോച്ചും ബ്ലാക്ക് ബെല്‍ട്ടും കൂടിയായ കെ. സ്‌നേഹ സെല്‍ഫ് ഡിഫന്‍സ് ക്ലാസ് കൈകാര്യം ചെയ്തു.ധനില ഷാജി അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി അര്‍ജുന്‍ ഭാസ്‌കര്‍, വനിതാവേദി കോര്‍ഡിനേറ്റര്‍ അനുശ്രീ, കുഞ്ഞമ്പു മഡിയന്‍ എന്നിവര്‍ സംസാരിച്ചു. ദിയ ഷാജി പ്രാര്‍ത്ഥന ആലപിച്ചു. വനിതാ വേദി കണ്‍വീനര്‍ നന്ദിത ബാബുരാജ് സ്വാഗതവുംകോര്‍ഡിനേറ്റര്‍ ദേവപ്രിയ നന്ദിയും പറഞ്ഞു. സി.ഡി.എസ്, എ.ഡി.എസ് മെമ്പര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വനിതാദിന ആശയം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നൃത്താവിഷ്‌ക്കാരം സംഘടിപ്പിച്ചു.

error: Content is protected !!