കാസര്‍കോട് സിനിമ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു; ഫെഫ്ക ജനറല്‍ കൗണ്‍സില്‍ അംഗവും സംവിധായകനുമായ ശ്രീജിത്ത് പലേരി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:സിനിമ-സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ കൂട്ടായ്മയില്‍ അംഗങ്ങളുടെ ക്ഷേമത്തിനും,ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും,കബളിപ്പിക്കപ്പെടാതിരിക്കുന്നതിനും ആയി.2017 രൂപീകരിച്ചു പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സിനിമ അസോസിയേഷന്‍ (കെ എസ് ഡി സി)ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു.കാഞ്ഞങ്ങാട് ടി വി റോഡ് ജംഗ്ഷന്‍ന് സമീപം ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ന് എതിര്‍വശത്താണ് ഓഫീസ് ഫെഫ്ക ജനറല്‍ കൗണ്‍സില്‍ അംഗവും സംവിധായകനുമായ ശ്രീജിത്ത് പലേരി ഉദ്ഘാടനം ചെയ്തു.സിനിമാനിര്‍മ്മാതാവ് വിജയകുമാര്‍ പാലക്കുന്ന്,ദീപ്തി തിയറ്റര്‍ എംഡി അഡ്വ: കെ എം രാജകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി .അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് നാരായണന്‍ മൂത്തല്‍ അധ്യക്ഷനായി.വിശിഷ്ടാതിഥികളെ ചടങ്ങില്‍ വച്ച് ആദരിച്ചു. ജില്ലയിലെ നിരവധി കലാകാരന്മാര്‍ പങ്കെടുത്ത യോഗത്തില്‍
അസോസിയേഷന്‍ ജില്ല ജനറല്‍ സെക്രട്ടറിരഞ്ജിരാജ് സ്വാഗതം ജോ.സെക്രട്ടറി വിനോദ് കണ്ണോല്‍ നന്ദിപ്രകാശിപ്പിച്ചു.

error: Content is protected !!