അമ്പലത്തറ : പറക്കളായി ബലിപ്പാറയില്‍ പുലിയുടെ സാന്നിദ്ധ്യം. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പ് ടാപ്പിംഗ് തൊഴിലാളികള്‍ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. ഇന്ന് രാവിലെ ബലിപ്പാറയില്‍ മൃഗങ്ങളുടെ അവശിഷ്ടങ്ങളും ചോരപ്പാടുകളും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പുലിയുടെ കാല്പാടുകളും ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍
കണ്ടെത്തി. നാട്ടുകാരുടെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തി വരികയാണ്.
പറക്കളായി ബലിപ്പാറയില്‍ പുലിയുടെ സാന്നിദ്ധ്യം; മൃഗങ്ങളുടെ അവശിഷ്ടവും കാല്‍പ്പാടുകളും കണ്ടെത്തി
