കാഞ്ഞങ്ങാട്:അംഗന്‍വാടി ജീവനക്കാരെ കേന്ദ്രസര്‍ക്കാര്‍ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കണമെന്നും,മിനിമം വേദനം ഉറപ്പുവരുത്തണമെന്നും, 2022 സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കാഞ്ഞങ്ങാട് നടന്ന അംഗന്‍വാടി വര്‍ക്കേഴ്സ് ഹെല്‍പ്പേഴ്സ് അസോസിയേഷന് (സിഐടിയു)ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.കുന്നുമ്മല്‍ ബാങ്ക് ഹാളില്‍ നടന്ന കണ്വെന്ഷന് സിഐടിയു ജില്ലാ പ്രസിഡണ്ട് പി മണി മോഹന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡണ്ട് വി പി വനജ അധ്യക്ഷത വഹിച്ചു. പി. കമലാക്ഷന്‍, എം വസന്തകുമാരി, പി കെ ലക്ഷ്മി, എം പത്മിനി,വി സാവിത്രി,ശോജവിജയന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി രാഗിണിസ്വാഗതംപറഞ്ഞു.
