കോട്ടപ്പാറ: വെള്ളൂട ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രം പൊങ്കാല മഹോല്‍സവം മാര്‍ച്ച് 11, 12, 13 തീയ്യതികളില്‍ നടക്കും. 11ന് വൈകിട്ട് 5.30 ന് നടതുറക്കല്‍. 6 ന്
ആചാര്യവരവേല്‍പ്പ് 6.30 ന് ഭജന.7 ന് നൃത്തനൃത്ത്യങ്ങള്‍. 12 ന് രാവിലെ 5.30 ന് നടതുറക്കല്‍. 6.30 ന് ഗണപതി ഹോമം. 7 .30 ഉഷപൂജ, 10 ന്
കലവറ നിറയ്ക്കല്‍. 10.30 ന് നാഗസ്ഥാനത്ത് പൂജ.11.30 ന് മാതാ അമൃതാനന്ദമയി ഭജന സമിതി കാഞ്ഞങ്ങാട് ഭജനാമൃതം . 12ന് മഹാപൂജ. തുടര്‍ന്ന് തുലാഭാരം, പ്രസാദ വിതരണം, അന്നദാനം.6 30ന് ദീപാരാധന.7 ന് തിരുവാതിര ,കൈകൊട്ടിക്കളി,തുടര്‍ന്ന് ഭഗവത് സേവ, പൊങ്കാല അടുപ്പ് ശുദ്ധീകരണം, അത്താഴപൂജ. 13ന് രാവിലെ 6 ന് മഹാഗണപതി ഹോമം ,9.30 ന് പൊങ്കാല അടുപ്പില്‍ ദീപം തെളിയിക്കല്‍ . തുടര്‍ന്ന് ബ്രഹ്‌മശ്രീ പുല്ലൂര്‍ യോഗ സഭ വനിതാവേദി ഭജന സമിതിയുടെ ഭജന. 12 ന് മഹാപൂജ, പ്രസാദ വിതരണം, അന്നദാനം, 5.30 ന് തായമ്പക ,ദീപാരാധന ,ഭഗവത് സേവാ,
ഹവിസ്സ് പൂജ , അത്താഴപൂജ , ശ്രീഭൂതബലി, തിടമ്പുനൃത്തം .8ന് നാടന്‍പാട്ട്.
വെള്ളൂട ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം
