നീലേശ്വരം : സക്ഷമ ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ലോക വനിതാ ദിനം ആചരിച്ചു.ഭിന്നശേഷിക്കാരിയും ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വ്വീസില്‍ മാനേജ്മെന്റ് സര്‍വ്വീസ് ഓഫീസിര്‍ ട്രെയിനിയും 2022-23 വര്‍ഷം ഐഎഎസ് പരീക്ഷ ഉന്നത വിജയിയുമായ നീലേശ്വരം പള്ളിക്കര സ്വദേശി കാജല്‍ രാജുവിനെ വീട്ടില്‍ എത്തി ഉപഹാരം നല്കി ആദരിച്ചു.സക്ഷമ ജില്ലാ മഹിളാ പ്രമുഖ് ഇന്ദുലേഖ കരിന്തളം ഉപഹാരം സമ്മാനിച്ചു.സക്ഷമ സംസ്ഥാന സംഘടനാ സെക്രട്ടറി പി.സുഭാഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് സിസി ഭാസ്കരന്, ജില്ലാ പ്രസിഡന്റ് ഇ കെ രവീന്ദ്രന് നായര്‍, ട്രഷറര്‍ എന്‍ ഗണേശന്, ജോയിന്റ് സെക്രട്ടറി സന്തോഷ് നീലേശ്വരം, ശ്യാമ എന്നിവര്‍സംബന്ധിച്ചു.
സക്ഷമ ലോക വനിതാ ദിനം ആചരിച്ചു; ഐഎഎസ് പരീക്ഷ ഉന്നത വിജയി നീലേശ്വരം പള്ളിക്കര സ്വദേശി കാജല്‍ രാജുവിനെ ആദരിച്ചു
