കാഞ്ഞങ്ങാട് : മാര്‍ച്ച് -8 ലോകവനിതാദിനത്തിന്റെ ഭാഗമായി ലഹരി വിപത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഒഴിഞ്ഞവളപ്പ് നായനാര്‍ സ്മാരക വായനശാല വനിത വേദിയുടെ ആലാമിക്കളി. ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസുമായി സഹകരിച്ചുകൊണ്ട് കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് വച്ച് നടന്ന അലാമിക്കളിയിലെ വരികള്‍ സമൂഹത്തിനു വലിയ വിപത്തായി മാറിക്കോണ്ടിരിക്കുന്ന ലഹരിക്കെതിരെ ശക്തമായ സന്ദേശം നല്‍കുന്നതായിരുന്നു. പരിപാടി കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങെത്ത് ഉദ്ഘാടനം ചെയ്തു ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫിസര്മാരായപ്രദീപന് കോതോളി സ്വാഗതവും വി.ഷിജൂ നന്ദിയും പറഞ്ഞു. വായനശാല സെക്രട്ടറി സന്തോഷ് ഒഴിഞ്ഞവളപ്പ്, പോലീസ് അസോസിയേഷന് ജില്ല ജോയിന്‍ സെക്രട്ടറി പ്രമോദ് ടിവി, ശുഭ ടീച്ചര്‍, വിനുവേലേശ്വരം,സലാം നന്മമരം, പ്രസന്ന ചന്ദ്രന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വരും ദിവസങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനായി സ്കൂളുകളിലും കോളേകളിലും പോകാനുള്ള തയ്യാറെടുപ്പിലാണ് വനിത വേദി പ്രവര്‍ത്തകര്‍. സുനിഷ, ശാലിനി, ബീന, രജില, സിന്ധു, ഉഷ, സീമ, ബാലാമണി, നീതു ചന്ദ്രന്, അഷ്മിക എന്നിവര്‍ അലാമിക്കളിയില്പങ്കുചേര്ന്നു.
