യു ജി സി റഗുലേഷന്‍ 2025 പിന്‍വലിക്കണം : എ കെ പി സി ടി എ; കാസര്‍കോട് ജില്ലാ സെക്രട്ടറിയായി പ്രൊഫസര്‍ പി രഘുനാഥനെയും പ്രസിഡണ്ടായി ഡോ. മോഹനനെയും തെരഞ്ഞെടുത്തു.

കാഞ്ഞങ്ങാട് :ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് കണ്ണൂര്‍ -കാസര്‍കോട് ജില്ലാ സമ്മേളനം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.പി.സി .ടി.എ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഡോ.ഇസ്മായില്‍ ഓലായിക്കര അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഓ
ജില്ലാ ട്രഷറര്‍ കെ ഷാജി, കെ യുടിസി ട്രഷറര്‍ ഡോ സിനി എം, കെ യു ഇ യു ജനറല്‍ സെക്രട്ടറി ജയകൃഷ്ണന്‍ വി , കെ എന്‍ ടി ഇ ഒ ജില്ലാ സെക്രട്ടറി പ്രത്യുഷ് പുരുഷോത്തമന്‍ , എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സ്വാതി പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി ഡോ. ഷനോജ് എം.പി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഡോ.കെ.വി പ്രദീപ് നന്ദിയും പറഞ്ഞു. എ കെ പി സി ടി എ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഡോ ടി ജിജികുമാരി രക്തസാക്ഷി പ്രമേയവും എമ്മാനുവേല്‍ ടോം അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ വെല്ലുവിളികള്‍ ഉണ്ടാക്കാന്‍ പോകുന്ന യു.ജി.സി റഗുലേഷന്‍ 2025 പിന്‍വലിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

പ്രതിനിധി സമ്മേളനം എ.കെ.പി.സി .ടി .എ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഡോ. ഷനോജ് എം.പി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ഡോ.മോഹനന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എ നിശാന്ത് സംഘടനാ റിപ്പോര്‍ട്ടിങ്ങും സിന്‍ഡിക്കേറ്റ് അംഗം പ്രമോദ് വെളളച്ചാല്‍ സര്‍വ്വകലാശാല റിപ്പോര്‍ട്ടിങ്ങും നടത്തി. വിവിധ ബ്രാഞ്ചുകളിലെ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സംസ്ഥാന സാംസ്‌കാരിക വേദി കണ്‍വീനര്‍ പി സോന, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.ടി.പി. അഷ്‌റഫ്, ഡോ.ബേബി പുഷ്പലത എ, ഡോ.രാഖി രാഘവന്‍, പി രഘുനാഥ് സംസാരിച്ചു. പ്രസിഡന്റ് ഡോ ഇസ്മയില്‍ ഒലായിക്കര അധ്യക്ഷത വഹിച്ചു.

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. എ.കെ. പി.സി ടി എ മുന്‍ സംസ്ഥാന പ്രസിഡണ്ടും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ പ്രൊ വൈസ് ചാന്‍സലറുമായ ഡോ. എ.പി കുട്ടികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഡോ സി പത്മനാഭന്‍, ഡോ അഷ്‌റഫ് ടി പി, ഡോ മജീഷ് ടി, ഡോ മഹേഷ് മടത്തില്‍, ഡോ കെ വി മുരളി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സംസ്ഥാന പ്രസിഡന്റ് എ നിശാന്ത് മുഖ്യപ്രഭാഷണം നടത്തി. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ അജയകുമാര്‍ കെ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ നിഷ വി കെ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. ശ്രീജ പി സ്വാഗതവും മേഖല വനിത കണ്‍വീനര്‍ ഡോ.ലിജി കെ നന്ദിയും പറഞ്ഞു.

കാസര്‍കോട് -കണ്ണൂര്‍ ജില്ലാ കമ്മിറ്റി രണ്ട് ജില്ലാ കമ്മിറ്റികളായി വിഭജിച്ചു.

ഭാരവാഹികള്‍:

കാസര്‍കോട്:
പ്രസിഡന്റ്
ഡോ മോഹനന്‍ (എ
എന്‍ എ എസ് കോളേജ്, കാഞ്ഞങ്ങാട്),
സെക്രട്ടറി പി
രഘുനാഥ്
(സെന്റ് പയസ് ടെന്‍ത് കോളേജ്, രാജപുരം)
വൈസ് പ്രസിഡന്റ്
ഡോ ടി ജിജികുമാരി
(സെന്റ് പയസ് ടെന്‍ത് കോളേജ്, രാജപുരം)
ജോയിന്റ് സെക്രട്ടറി
ബിജു എന്‍ സി
(എന്‍ എ എസ് കോളേജ്, കാഞ്ഞങ്ങാട്)
ട്രഷറര്‍
ബെന്നറ്റ് തോമസ്
(ബെജ മോഡല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മുള്ളേരിയ ).
(കണ്ണൂര്‍)
പ്രസിഡന്റ്
ഡോ ബേബി എ പുഷ്പലത
(കേയി സാഹിബ് ട്രെയിനിംഗ് കോളേജ്, കരിമ്പം),സെക്രട്ടറി :
ഡോ രാഖി രാഘവന്‍
(പി ആര്‍ എന്‍ എസ് എസ് കോളേജ്, മട്ടന്നൂര്‍ ) ,
വൈസ് പ്രസിഡന്റ്
ഡോ നിഷ വി കെ
(പയ്യന്നൂര്‍ കോളേജ്, പയ്യന്നൂര്‍)
ജോയിന്റ് സെക്രട്ടറി
എമ്മാനുവേല്‍ ടോം
(നിര്‍മ്മലഗിരി കോളേജ്,
കൂത്തുപറമ്പ്),
ട്രഷറര്‍
ഡോ പ്രദീപ് കെ വി
(എസ് ഇ എസ് കോളേജ്, ശ്രീകണ്ഠപുരം)
കമ്മിറ്റി അംഗങ്ങള്‍
ഡോ ജിതേഷ് കെ
(എസ് എന്‍ കോളേജ്, കണ്ണൂര്‍)
മുഹമ്മദ് ഷാഫി പി
(എന്‍ എ എം കോളേജ്, കല്ലിക്കണ്ടി ),ഡോ മനോജ്കുമാര്‍ എന്‍
(പയ്യന്നൂര്‍കോളേജ്,)

error: Content is protected !!