മോഷണക്കേസിലെ പ്രതി എം.ഡി.എം.എയുമായി പിടിയില്‍

കാഞ്ഞങ്ങാട്: ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ വീടുകള്‍ കയറി സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി എംഡി എംഐയുമായി പിടിയില്‍. കൊല്ലം വാളത്തുങ്കല്‍ ചേതന നഗറിലെ ഉണ്ണി നിവാസില്‍ ഉണ്ണി മുരുഗനെ (31)യാണ് ഹോസ്ദുര്‍ഗ് എസ്.ഐ. ടി അഖിലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്ന് വൈകീട്ട് 4.45 മണിയോടെ മാണിക്കോത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷിച്ച് എത്തിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും 5.8 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മാവുങ്കാല്‍  കാട്ടുകുളങ്ങരയിലെ സി.വി.ഗീതയുടെ പൂട്ടിയിട്ട വീട് പട്ടാപ്പകല്‍ തുറന്ന്
7 പവന്റെ ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയാണ് ഉണ്ണി മുരുകന്‍. ജയിലില്‍ നിന്നും ഇറങ്ങിയശേഷം ഇയാള്‍ കാഞ്ഞങ്ങാട് വീണ്ടും തമ്പടിക്കുകയായിരുന്നു.

error: Content is protected !!