അമ്പലത്തറ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് അമ്പലത്തറ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഉപാധ്യക്ഷനും ജില്ലാ പ്രസിഡന്റുമായ കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി സരിജ ബാബു അധ്യക്ഷനായി. അമ്പലത്തറ യൂണിറ്റ് പ്രസിഡന്റ് കെ വി ഗോപാലന്‍
മുഖ്യാതിഥിയായി. വനിതാവിംഗ് ജില്ലാ സെക്രട്ടറി ഷീജ മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ദാമോദരന്‍ കുറ്റിക്കോല്‍,സി കെ ആസിഫ് കാഞ്ഞങ്ങാട് ,അമ്പലത്തറ യൂണിറ്റ് ജനറല്‍ സെക്രട്ടറി പി ജയരാജന്‍,അവാര്‍ഡ് ജേതാവ് വിനോദ് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു.
കേരള ലളിതകല അക്കാദമിയുടെ 2024 വര്‍ഷത്തെ ഓണറെബിള്‍ മെന്‍ഷന്‍ പുരസ്‌കാരം നേടിയ ചിത്രകാരന്‍ വിനോദ് അമ്പലത്തറ, കേരളലളിതകല അക്കാദമിയുടെ വിജയരാഘവന്‍ എന്റോവ്‌മെന്റ്‌മെന്റ് ഗോള്‍ഡ് മെഡല്‍ നേടിയ രതീഷ് കക്കാട്ട്, കര്‍ണാടക സംഗീതത്തില്‍ കേരളസാംസ്‌കാരിക വകുപ്പിന്റെവജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ സുകന്യകേശവ് , കാസര്‍കോട് ജില്ല വടംവലി മത്സരത്തിന്റെ റഫറിയായി യോഗ്യത നേടിയ ഹരിപ്രിയ, പളിയ നൃത്തത്തില്‍ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ നീരജ എന്നിവരെ അനുമോദിച്ചു. ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ അംഗമായ ഗിരീഷ് ചീമേനിയുടെ ചികിത്സ ധനസഹായത്തിനുള്ള ചെക്ക് വനിതാ വിംഗ് പ്രവര്‍ത്തകര്‍ യൂണിറ്റ് പ്രസിഡന്റ് കെ വി ഗോപാലനെ ഏല്‍പിച്ചു. ഇപ്പോള്‍ നാടിനെ മഹാവിപത്തായി മാറിയിരിക്കുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ എല്ലാ വനിതാ പ്രവര്‍ത്തകരും ജാഗരൂകരായിരിക്കണം എന്നും ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും യോഗം ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു.വനിതാ വിംഗ് അമ്പലത്തറ യൂണിറ്റ് സെക്രട്ടറി ശ്രീജ ജയരാജ് സ്വാഗതവും വനിതാ വിംഗ് യൂണിറ്റ് ട്രഷറര്‍ മഞ്ജുള കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു. വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച്ആഘോഷിച്ചു.
