കാഞ്ഞങ്ങാട് : മാര്‍ച്ച് 8 അന്താരാഷ്ട്രാ വനിതാ ദിനത്തിന്റെ ഭാഗമായി ഭാരതീയ മസ്ദൂര്‍ സംഘം ( ബി എം എസ് ) ജില്ലാ കമ്മിറ്റി വനിതാ ദിനം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്നു. തുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍ ഒരു വിഭാഗത്തിന്റെ വോട്ടിനു വേണ്ടി ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും, സ്ത്രീ തുല്യത ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ടെങ്കിലും, മുത്ത ലാഖ് അടക്കമുള്ള വ്യക്തിനിയമങ്ങളില്‍ കൈ കൊണ്ട നിലപാടുകള്‍ ഒരു വിഭാഗത്തിന്റെ വോട്ടിനു മാത്രമാണെന്നും അഡ്വക്കേറ്റ് ആലീസ് കൃഷ്ണന് വനിതാ ദിനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. ബി എം എസ് ജില്ലാ വൈസ് പ്രസിഡണ്ട് ഗീതാ ബാലകൃഷ്ണന് അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി ദേവു ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. ബി എം എസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി രാജീവന് എം പി സമാരോ പ് പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഉപേന്ദ്രന് കോട്ടക്കണി , ജില്ലാ സെക്രട്ടറി കെ.വി.ബാബു, ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വനി, ബി എം എസ് സംസ്ഥാന കമ്മിറ്റി അംഗം വി വി ബാലകൃഷ്ണന് ,മിനി ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു. യശ്വന്തി മഞ്ചേശ്വരംസ്വാഗതംപറഞ്ഞു
ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് കര്‍ശനമായും നടപ്പിലാക്കണം: അഡ്വ. ആലീസ് കൃഷ്ണന്
