ചെറുവത്തൂര്‍ : വനിതാ ദിനത്തില്‍ സേവനത്തിലൂടെ കുഞ്ഞുമാലാഖ താരമായി. ക്യാന്‍സറിന്റെ ദുരിതം പേറുന്നവര്‍ക്ക് താന്‍ ഓമനിച്ച് വളര്‍ത്തിയ മുടി മുറിച്ച് നല്‍കിയാണ് റിസ് വാന ഇസ്മായില്‍ താരമായത്. വേദനിക്കുന്നവന്റെ ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങി കരുണയുടെ കരങ്ങളാല്‍ നൈര്‍മല്യത്തിന്റെ പുതുകിരണങ്ങള്‍ ചൊരിഞ്ഞു ചെറുവത്തൂര്‍ ജി എഫ് വി എച്ച് എസ് എസ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരി റിസ് വാന ഇസ്മായില്‍ .
ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കാന്‍ ആവശ്യമായ മുടി ദാനം ചെയ്ത് ചെറുവത്തൂര്‍ തുരുത്തി സ്വദേശികളായ എം.ഇസ്മായിലിന്റെയും,പി.വി. സുബൈദയുടെയും മകളാണ്.
സന്നദ്ധ രക്തദാനം പോലെ, അവയവ ദാനം പോലെ മഹത്തായൊരു സന്ദേശമാണ് കേശദാനവും നല്‍കുന്നത്. കാന്‍സര്‍ ബാധിതരായ പ്രിയപ്പെട്ടവര്‍ കീമോതെറാപ്പിക്ക് വിധേയമാവുമ്പോള്‍ ചികില്‍സയുമായി ഭാഗമായി ഉണ്ടാവുന്ന മുടികൊഴിച്ചില്‍ രോഗികള്‍ക്ക് വലിയ മനോവിഷമത്തിന്ന് വഴിതെളിക്കാറുണ്ട്. നല്ല രീതിയിലുള്ള നമ്മുടെ ചിന്തയും പ്രവര്‍ത്തിയും കൊണ്ട് സഹജീവികള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് തെളിയിക്കുകയാണ് ഈ കൊച്ചു മിടുക്കി തൃശ്ശൂരിലെ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹെയര്‍ ബാങ്കിലേക് ബ്ലഡ് ഡോണോര്‍സ് കേരള വഴിയാണ് ഇവര്‍ മുടി ദാനം ചെയ്തത്. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള യുടെ സാന്നിധ്യത്തില്‍ ബ്ലഡ് ഡോണോര്‍സ് കേരള കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് മാടാപ്പുറം മുടി ഏറ്റു വാങ്ങി. ചടങ്ങില്‍ മനോജ് തൃക്കരിപ്പൂര്‍,രതീഷ് പള്ളിക്കര,നിഷ മനോജ്,രാഹുല്‍ മനോജ്,സ്‌നേഹ,മറിയമ്പി ടീച്ചര്‍ കേശദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 9947512648 ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്..
