സൈലര്‍സ് ക്ലബ് വനിത അംഗങ്ങള്‍ റോട്ടറി ക്ലബ് സന്ദര്‍ശിക്കുകയും വൃക്ഷ തൈ വച്ചു പിടിപ്പിക്കുകയും ചെയ്തു

കാഞ്ഞങ്ങാട് : ലോക വനിത ദിനത്തിന്റെ ഭാഗമായി കപ്പല്‍ ജീവനക്കാരുടെ സംഘടനയായ സൈലര്‍സ് ക്ലബ്ബിന്റെ വനിത കൂട്ടായ്മ കാഞ്ഞങ്ങാട് റോട്ടറി സ്‌കൂളില്‍ സന്ദര്‍ശിക്കുകയും കുട്ടികളോടൊപ്പം പാട്ട് പാടുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ഒരു നേരത്തെ ഭക്ഷണം നല്‍കുകയും സ്‌കൂളില്‍ വൃക്ഷ തൈ വച്ചു പിടിപ്പിക്കുകയും ചെയ്തു . ക്ലബ് വനിത കൂട്ടായ്മ കണ്‍വീനവര്‍ നിധിന മനോജ് ജോ. കണ്‍വീനര്‍ സനില സുധീഷ്, അംഗങ്ങളായ നിഷിത സജിത്ത്, ശ്രീലക്ഷ്മി മധു, രമ്യ സുനില്‍, രാഗി രാജേഷ്, പ്രിയ ബിജു , ലജിന ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന സുകു സ്വാഗതം പറഞ്ഞു. സ്‌കൂളിലെ അധ്യാപികമാര്‍ ചേര്‍ന്ന് വൃക്ഷ തൈ ഏറ്റുവാങ്ങി.

error: Content is protected !!